Saturday, October 20, 2007

കാഴ്ചബംഗ്ലാവ്‌ തുറക്കുന്നു

എല്ലാവരും തേങ്ങയുടക്കുമ്പോള്‍ നമ്മള്‍ ഒരു ചിരട്ടയെങ്കിലും ഉടയ്ക്കണ്ടേ?
അതിനാല്‍ ഇതും തുറക്കുന്നു.

ഇപ്പോള്‍ കണ്‍ഫ്യൂഷനായി.ഏതു ചിരട്ടയാണുടക്കേണ്ടതെന്ന്.ആയിരക്കണക്കിന്‌ സ്റ്റോക്കുണ്ടേയ്‌.

ഏതായാലും വീട്ടുമുറ്റത്തു നിന്ന് തുടങ്ങി, നാട്ടിലും വയനാട്ടിലും പോയി, ചെറുതായി ലോകം ചുറ്റാമെന്നു കരുതുന്നു.

ചില "സ്പെസിമെനുകള്‍" മാത്രം.(സ്പെസിമെന്‍ എന്ന വാക്ക്‌ ഒരു പൂര്‍വ കാല ഓര്‍മയിലേയ്ക്ക്‌-
കാലം 70 കള്‍. ഞങ്ങളുടെ ഒരു ഉത്തരേന്ത്യന്‍ സുഹൃത്ത്‌ ഇവിടെ വരുന്നു. ആജാനബാഹു. ആറര അടി ഉയരം. അതിനൊത്ത വണ്ണം.രാവിലെ ഒരു കപ്പ്‌ കിടക്കച്ചായ കൊണ്ടു പോയി കൊടുത്തു.പുള്ളി അതു കുടിച്ചു പറയുകയാണ്‌: "സീ ദ സ്പെസിമെന്‍ ഈസ്‌ ഗുഡ്‌. ഗിവ്‌ മി മൈ ബെഡ്‌ ടീ"
സംഗതി ശരിയാണ്‌. ആശാന്റെ തൊണ്ടയില്‍ നിന്നു താഴോട്ടിറങ്ങാന്‍ പോലുമില്ല നമ്മുടെ ഒരു കപ്പ്‌ ചായ)

അപ്പോള്‍ കാഴ്ച്ച തുടങ്ങാം അല്ലേ?

വീട്ടില്‍ ഒരു മഴദിവസം. ഹൗ സ്‌ ബോട്ടില്‍ ഇരിക്കുന്ന പോലെ ഉണ്ട്‌.


ബീച്ചില്‍ ഒരു സന്ധ്യ

വയനാട്ടിലേക്ക്‌ ഒരു യാത്ര.


ഇനി കുറച്ച്‌ സ്വിസ്സ്‌ ചിത്രങ്ങള്‍. (ഞാന്‍ കേള്‍ക്കുന്നു നിങ്ങള്‍ പറയുന്നത്‌: മാഷേ ആളു കൊള്ളാമല്ലോ. സത്യം പറയൂ ഇതൊക്കെ മാഷ്‌ പിടിച്ചതു തന്നെ ആണോ? സത്യം- വിദേശം മുഴുവന്‍ മോന്‍ പിടിച്ചതു തന്നെ.)







അപ്പോ പാരീസിലേക്കൊന്നു തിരിയുകയല്ലേ?


റോമിലെ കൊളോസിയമാകട്ടെ ഇനി.കൊളോസിയം കൊള്ളാം.


വെനീസ്‌ നമ്മുടെ ആലപ്പുഴ പോലെത്തന്നെ.




ടി വി കുട്ടികള്‍ പറയുന്നതു പോലെ, അപ്പോള്‍ എല്ലാര്‌ക്കും ഇസ്റ്റായീ എന്നു കരുതുന്നു. ഇനി അടുത്തായ്ച്ച വീണ്ടും കാണാം.അതുവരെ നന്ദി,നമസ്കാാാരം.

11 comments:

ത്രിശങ്കു / Thrisanku said...

ഇസ്റ്റായീ :)

ക്രിസ്‌വിന്‍ said...

തേങ്ങയും ചിരട്ടയും ഉടക്കുന്നു.....
നല്ല ചിത്രങ്ങള്‍

un said...

എഴാമത്തെ ചിത്രം വളരെ ഇഷ്ടമായി

പ്രയാസി said...

മാഷെ വെള്ളത്തിന്റെ മോളിലാ വാസം അല്ലെ..:)

നല്ല ഫോട്ടോകള്‍..

പ്രയാസി said...
This comment has been removed by the author.
ശ്രീ said...

കൊള്ളാം കേട്ടോ.
:)

chithrakaran ചിത്രകാരന്‍ said...

സ്പെസിമന്‍ തന്നെ വളരെ നന്നായിരിക്കുന്നു. ഇനി ഒറിജിനലിനായി കാത്തിരിക്കുന്നു!!!!
ഹൌസ് ബോട്ട് പ്രയോഗവും ഇഷ്ടപ്പെട്ടു.

സഖാവ് said...

ഈ കട കോള്ളാട്ടാ ഇഷ്ട്ടാ
എന്തൂട്ടാ പടങ്ങള്‍

സഹയാത്രികന്‍ said...

നന്നായി മാഷേ...
:)

Sethunath UN said...

ന‌ന്നായി ബാലൂ. :) പോര‌ട്ടെ അടുത്തത്

Balu said...

നന്ദി എല്ലാര്‌ക്കും.