Friday, May 6, 2011

Experiments ....

Some snaps of our Tour in Europe (2008)



































Saturday, November 15, 2008

മ്യാവൂ...!

മാതൃഭൂമി വാരിക നവംബര്‍ 16 ന്റെ ലക്കത്തില്‍ പ്രസിദ്ധീകരിച്ച "മ്യാവൂ!" (ബ്ലോഗന- തുറന്നിട്ട വലിപ്പുകള്‍) വായിച്ചതാണ്‌ ഈ പോസ്റ്റിന്റെ പ്രകോപനം.

Saturday, October 20, 2007

കാഴ്ചബംഗ്ലാവ്‌ തുറക്കുന്നു

എല്ലാവരും തേങ്ങയുടക്കുമ്പോള്‍ നമ്മള്‍ ഒരു ചിരട്ടയെങ്കിലും ഉടയ്ക്കണ്ടേ?
അതിനാല്‍ ഇതും തുറക്കുന്നു.

ഇപ്പോള്‍ കണ്‍ഫ്യൂഷനായി.ഏതു ചിരട്ടയാണുടക്കേണ്ടതെന്ന്.ആയിരക്കണക്കിന്‌ സ്റ്റോക്കുണ്ടേയ്‌.

ഏതായാലും വീട്ടുമുറ്റത്തു നിന്ന് തുടങ്ങി, നാട്ടിലും വയനാട്ടിലും പോയി, ചെറുതായി ലോകം ചുറ്റാമെന്നു കരുതുന്നു.

ചില "സ്പെസിമെനുകള്‍" മാത്രം.(സ്പെസിമെന്‍ എന്ന വാക്ക്‌ ഒരു പൂര്‍വ കാല ഓര്‍മയിലേയ്ക്ക്‌-
കാലം 70 കള്‍. ഞങ്ങളുടെ ഒരു ഉത്തരേന്ത്യന്‍ സുഹൃത്ത്‌ ഇവിടെ വരുന്നു. ആജാനബാഹു. ആറര അടി ഉയരം. അതിനൊത്ത വണ്ണം.രാവിലെ ഒരു കപ്പ്‌ കിടക്കച്ചായ കൊണ്ടു പോയി കൊടുത്തു.പുള്ളി അതു കുടിച്ചു പറയുകയാണ്‌: "സീ ദ സ്പെസിമെന്‍ ഈസ്‌ ഗുഡ്‌. ഗിവ്‌ മി മൈ ബെഡ്‌ ടീ"
സംഗതി ശരിയാണ്‌. ആശാന്റെ തൊണ്ടയില്‍ നിന്നു താഴോട്ടിറങ്ങാന്‍ പോലുമില്ല നമ്മുടെ ഒരു കപ്പ്‌ ചായ)

അപ്പോള്‍ കാഴ്ച്ച തുടങ്ങാം അല്ലേ?

വീട്ടില്‍ ഒരു മഴദിവസം. ഹൗ സ്‌ ബോട്ടില്‍ ഇരിക്കുന്ന പോലെ ഉണ്ട്‌.


ബീച്ചില്‍ ഒരു സന്ധ്യ

വയനാട്ടിലേക്ക്‌ ഒരു യാത്ര.


ഇനി കുറച്ച്‌ സ്വിസ്സ്‌ ചിത്രങ്ങള്‍. (ഞാന്‍ കേള്‍ക്കുന്നു നിങ്ങള്‍ പറയുന്നത്‌: മാഷേ ആളു കൊള്ളാമല്ലോ. സത്യം പറയൂ ഇതൊക്കെ മാഷ്‌ പിടിച്ചതു തന്നെ ആണോ? സത്യം- വിദേശം മുഴുവന്‍ മോന്‍ പിടിച്ചതു തന്നെ.)







അപ്പോ പാരീസിലേക്കൊന്നു തിരിയുകയല്ലേ?


റോമിലെ കൊളോസിയമാകട്ടെ ഇനി.കൊളോസിയം കൊള്ളാം.


വെനീസ്‌ നമ്മുടെ ആലപ്പുഴ പോലെത്തന്നെ.




ടി വി കുട്ടികള്‍ പറയുന്നതു പോലെ, അപ്പോള്‍ എല്ലാര്‌ക്കും ഇസ്റ്റായീ എന്നു കരുതുന്നു. ഇനി അടുത്തായ്ച്ച വീണ്ടും കാണാം.അതുവരെ നന്ദി,നമസ്കാാാരം.

Friday, October 19, 2007

ഒരു അനുബന്ധ സ്ഥാപനം കൂടി...

ഒരു പുതിയ കട കൂടി തുടങ്ങുകയാണ്‌-ചില്‍ക്കാഴ്ചകള്‍ക്കു മാത്രമായി.
അടുത്തുതന്നെ കച്ചവടം തുടങ്ങാമെന്നു കരുതുന്നു.